Siirry suoraan sisältöön
Varuvin Kanuvin Rasippin
Tallenna

Varuvin Kanuvin Rasippin

ദൃശ്യവും ശബ്ദവും വേറിട്ടുനിന്ന ഒരുകാലം സിനിമയ്ക്കുണ്ടാ യിരുന്നു. സ്ക്രീനിൽ തെളിയുന്ന ദൃശ്യങ്ങളുടെ വ്യാഖ്യാനം ഒരാൾ മെഗാഫോൺ വഴി ഉച്ചത്തിൽ വിളിച്ചുപറഞ്ഞിരു ന്നു. അക്കാലം മുതൽ ഡിജിറ്റൽ സിനിമയുടെ വർത്തമാ നം വരെ ഒരു പ്രദേശത്ത് കൊണ്ടുവന്ന സ്വപ്നങ്ങളും ആ സ്വപ്നത്തിനുപിറകേ പോയവർ നേരിടേണ്ടിവന്ന പ്രതി സന്ധികളുമാണ് ഈ നോവൽ ആലേഖനം ചെയ്യുന്നത്. സൈക്കിൾയജ്ഞം, ചന്തവക്കിൽ ചപ്ലാംകട്ട കൊട്ടിപ്പാ ടുന്ന കാവ്യഗായകർ, ഓലപ്പുര തിയേറ്റർ, ഫിലിംപെട്ടി വരുന്നതും കാത്തുനില്ക്കുന്ന പ്രേക്ഷകർ, സിനിമ രൂപപ്പെ ടുത്തിയ മനുഷ്യർ, സിനിമയുടെ മായികലോകം തേടി മദ്രാസിലേക്കുള്ള വണ്ടി കയറ്റങ്ങൾ മടങ്ങിവരവുകൾ... നമ്മളിൽ ചിലർ കണ്ടതും നമ്മളേവരും കേട്ടറിഞ്ഞതുമായ ഒരു ലോകത്തേക്കാണ് പ്രശാന്ത് ചിന്മയൻ നമ്മെ കൂട്ടി ക്കൊണ്ടുപോകുന്നത്
ISBN
9789348573841
Kieli
malaiji
Paino
310 grammaa
Julkaisupäivä
3.5.2025
Sivumäärä
426