Gå direkt till innehållet
che
Spara

che

Författare:
pocket, 2020
Malayalam
ചെയുടെ അമ്പത്തിമൂന്നാം ചരമവാര്ഷികത്തിന്റെ ഭാഗമായി ലോകത്താകമാനമുള്ള ഇരുപതോളം ഇടതുപക്ഷ പ്രസാധകരുടെ സഹകരണഫലമായി അത്രതന്നെ ഭാഷകളില് ചെയുടെ പ്രധാനപ്പെട്ട ചില രചനകള് പ്രസിദ്ധീകരിക്കുകയാണ്. ഈ പ്രസാധകര് ഇന്ത്യ മുതല് തെക്കേ അമേരിക്കവരെയുള്ളവരാണ്. തെലുഗു, ഉര്ദു, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ്, സ്ലോവേനിയന്, സ്പാനിഷ്, പോര്ച്ചുഗീസ് മുതലായ ഭാഷകളിലാണ് ഈ പുസ്തകം പ്രസിദ്ധീകൃതമാവുന്നത്. ഈ പുസ്തകത്തില് 'ട്രൈകോണ്ടിനെന്റലിന്' ചെ എഴുതിയ സന്ദേശം, ക്യൂബയിലെ സോഷ്യലിസവും മനുഷ്യനും, വിപ്ലവത്തിന്റെ ഉപാഖ്യാനങ്ങള്, വിപ്ലവസേനയുടെ സാമൂഹ്യദര്ശനങ്ങള്, ക്യൂബന് വിപ്ലവത്തിന്റെ പ്രത്യയശാസ്ത്ര പഠനത്തിനുള്ള കുറിപ്പുകള് എന്നീ രചനകള് ഉള്പ്പെടുത്തിയിരിക്കുന്നു. ഈ രചനകള് ക്യൂബയിലെ സോഷ്യലിസ്റ്റു നിര്മ്മാണ പ്രക്രിയയെപ്പറ്റി പരിശോധിക്കുന്നവയാണ്. ഈ പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്ന കാര്മെന് ഏരിയറ്റ് ഗാര്സിയ ഹവാനയിലെ ചെഗുവേര ഇന്സ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ധൈഷണികരില് ഒരാളാണ്. അവതാരിക ട്രൈകോണ്ടിനെന്റല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് സോഷ്യല് റിസര്ച്ചിന്റെ സീനിയര് ഫെല്ലോയും മാര്ക്സിസ്റ്റ് ബുദ്ധിജീവിയുമായ ഐജാസ് അഹമ്മദും പ്രവേശിക വിജയ് പ്രസാദുമാണ് എഴുതിയിരിക്കുന്നത്. പുസ്തകത്തിന്റെ കവര് ട്രൈകോണ്ടിനെന്റല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് സോഷ്യല് റിസര്ച്ചിലെ ഡിസൈനറായ തിങ്സ് ചാക്കിന്റെ പെയിന്റിങ്ങാണ്. ചെ റേഡിയോ റെബെല്ഡില് പ്രഭാഷണം നടത്തുന്ന ഫോട്ടോയെ അധികരിച്ചാണ് ആ പെയിന്റിങ്.ഒരു പ്രായോഗിക വിപ്ലവകാരി എന്ന നിലയിലാണ് നാം പലപ്പോഴും ചെഗുവേരയെ മനസ്സിലാക്കുന്നത്. എന്നാല് സിദ്ധാന്തത്തിലും പ്രയോഗത്തിലും അവഗാഹമുള്ള ഒരു മാര്ക്സിസ്റ്റ്-ലെനിനിസ്റ്റായിരുന്നു ചെ. ചെയുടെ രാഷ്ട്രീയ വ്യക്തത, വൈകാരിക തീക
Författare
Maria Carmen del
ISBN
9789874700100
Språk
Malayalam
Vikt
222 gram
Utgivningsdatum
2020-11-01
Sidor
170